India

ഉടമയെ അറിയിക്കാതെ ലോക്കര്‍ തുറന്നു; അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഉപഭോക്ത്യ കമ്മീഷന്റെ ഉത്തരവ്

ന്യൂഡല്‍ഹി: അക്കൗണ്ട് ഉടമയെ വിവരമറിയിക്കാതെ ലോക്കര്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ തുറന്നെന്ന പരാതിയില്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഉപഭോക്ത്യ കമ്മീഷന്റെ ഉത്തരവിട്ടു. അനുരാഗ് ഗുപ്ത എന്നയാളാണ് തന്നെ അറിയിക്കാതെ ബാങ്ക് ലോക്കര്‍ തുറന്നെന്ന പരാതിയുമായി ഉത്തര്‍പ്രദേശ് സംസ്ഥാന ഉപഭോക്ത്യ കമ്മീഷനെ സമീപിച്ചത്.

1994 ലാണ് അദ്ദേഹം ഒരു പൊതുമേഖലാ ബാങ്കില്‍ ലോക്കര്‍ എടുത്തത്. വര്‍ഷാവര്‍ഷവും 800 രൂപ വീതം ഇയാളുടെ അക്കൗണ്ടില്‍ നിന്ന് ലോക്കര്‍ ചാര്‍ജായി ഈടാക്കിയിരുന്നു. ഇതിനനുസരിച്ച് അദ്ദേഹം പണം അടയ്ക്കുകയും ചെയ്തിരുന്നു. 2015 ഏപ്രില്‍ 18 ന് ബാങ്കിലെത്തി ലോക്കര്‍ പരിശോധിച്ചപ്പോള്‍ തന്റെ ലോക്കര്‍ തുറന്ന് സാധനങ്ങള്‍ മറ്റൊരു ലോക്കറിലേയ്ക്ക് മാറ്റിയതായി ബോധ്യപ്പെട്ടെന്ന് ലോക്കര്‍ ഉടമ പറയുന്നു.

Loading...

തുടര്‍ന്ന് ബാങ്കിനെതിരെ പോലീസിലും ഉത്തര്‍ പ്രദേശ് സംസ്ഥാന ഉപഭോക്ത്യ കമ്മീഷനിലും പരാതി നല്‍കുകയായിരുന്നു. അതേ സമയം ലോക്കറിന്റെ വാടക മുടക്കിയതിന് മൂന്നു തവണ അക്കൗണ്ട് ഉടമയ്ക്ക് തപാല്‍ വഴി നോട്ടീസ് അയച്ചിരുന്നെന്ന് ബാങ്ക് അധികൃതകര്‍ പറയുന്നു. പക്ഷേ താമസക്കാരന്‍ സ്ഥലത്തില്ലെന്ന് കാണിച്ച് നോട്ടീസ് മടങ്ങിയെത്തിയെന്നുമായിരുന്നു ബാങ്കിന്റെ വാദം.

എന്നാല്‍ തനിക്ക് ഒരു തവണ മാത്രമേ ബാങ്കിന്റെ അറിയിപ്പ് ലഭിച്ചുള്ളൂവെന്നും നോട്ടീസ് പ്രകാരം പണം അടച്ചിരുന്നെന്നും ഗുപ്ത അറിയിച്ചു. എന്നാല്‍ ഉടമയെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍ ബാങ്ക് പത്രപ്പരസ്യം നല്‍കേണ്ടതായിരുന്നെന്നും ഇത് ചെയ്യാതിരുന്നത് ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്നും ഉപഭോക്തൃ കമ്മീഷന്‍ വിലയിരുത്തി. ഇതിനെ തുടര്‍ന്നാണ് ലോക്കര്‍ ഉടമയ്ക്ക് അഞ്ച് ലക്ഷം നഷ്ടപരിഹാരവും കേസ് നടത്തിപ്പിന് തുകയും നല്‍കാന്‍ കമ്മീഷന്‍ വിധിച്ചത്.

108 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close