പയ്യന്നൂര്‍: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവര്‍ക്ക് ജയിലറയൊരുക്കി പോലീസ്. മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടം വര്‍ധിച്ച സാഹചര്യത്തിലാണ് പോലീസ് നിയമം കര്‍ശനമാക്കുന്നത്. കണ്ണൂരിലെ ജില്ലാ ജഡ്ജിയും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള യോഗത്തിലാണ് നിയമം കര്ശനമാക്കികൊണ്ടുള്ള തീരുമാനം വന്നത്.
കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവര്‍ക്കെതിരെ ജുവനൈല്‍ജസ്റ്റിസ് ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും. സാധാരണ ഒളിച്ചോടുന്ന യുവതീയുവാക്കളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് പോകാന്‍ അനുവദിക്കാറാണ് പതിവ്. എന്നാല്‍ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവര്‍ ഇനി ജയിലിലേയ്ക്കാവും പോകേണ്ടി വരിക എന്ന് മാത്രം.