പാരീസ്: തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സില്‍ ഓരോ തിരമാലകളിലും കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടുന്നത് കിലോ കണക്കിന് കൊക്കെയ്നുകള്‍. കഴിഞ്ഞ ഒരുമാസത്തിനിടെ ആയിരം കിലോഗ്രാമിലേറെ കൊക്കെയ്ന്‍ പാക്കറ്റുകളാണ് കടല്‍ത്തീരത്ത് നിന്നും ലഭിച്ചത്.
തീരത്ത് കൊക്കെയ്ന്‍ അടിയുന്ന വാര്‍ത്ത പുറത്തായതോടെ കൗമാരക്കാര്‍ ഉള്‍പ്പെട്ട നിരവധി പേരാണ് കൊക്കെയ്ന്‍ ശേഖരിക്കാന്‍ എത്തിയത്. പാക്കറ്റുകള്‍ ശേഖരിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ഫ്രാന്‍സിലെ ബീച്ചുകളെല്ലാം അധികൃതര്‍ അടച്ചിട്ടിരിക്കുകയാണ്. ഏറെ അപകടകരമായ കൊക്കെയ്നാണ് തീരത്തടിയുന്നതെന്നും ജനങ്ങള്‍ ഒരു കാരണവശാലും പാക്കറ്റുക്കളില് തൊടരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫ്രാന്‍സിന്റെ വടക്കന്‍ തീരങ്ങളിലും കൊക്കെയ്ന്‍ പാക്കറ്റുകള്‍ അടിയുന്നതായി വിവരമുണ്ട്. അഞ്ചുകിലോ തൂക്കം വരുന്ന പാക്കറ്റുകളാണ് തീരത്തടിയുന്നത്. എന്നാല്‍ കൊക്കെയ്ന്‍ പാക്കറ്റുകളുടെ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഉള്‍ക്കടലിലും സമാനരീതിയിലുള്ള പാക്കറ്റുകള്‍ കണ്ടെത്തിയതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിവരം നല്‍കിയിരുന്നു. നൂറോളം അന്വേഷണ ഉദ്യോഗസ്ഥരാണ് നിലവില്‍ കൊക്കെയ്ന്‍ പ്രതിഭാസത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ ഡൊറൈന് ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ ഫ്ളോറിഡയിലെ തീരങ്ങളിലും ഇത്തരത്തില്‍ കൊക്കെയ്ന്‍ പാക്കറ്റുകള്‍ അടിഞ്ഞിരുന്നു. അന്ന് കണ്ടെത്തിയ പാക്കറ്റുകളിലെ അതേ അടയാളമുള്ള കൊക്കെയ്ന്‍ പാക്കറ്റുകളാണ് ഫ്രാന്‍സിലും കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.