ന്യൂഡല്‍ഹി : ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധി പറയും. നാളെ 10.30 ഓടെ വിധി പ്രസ്താവിക്കുമെന്നാണ് വിവരം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.
വിധിക്കെതിരെ 56 പുനപരിശോധന ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി പുനപരിശോധന ഹര്‍ജികളിൽമേലുള്ള വാദം പൂര്‍ത്തിയായിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ വിധി പ്രസ്താവിക്കുന്നത്.