ന്യൂഡല്‍ഹി: അയോധ്യയിലെ ചരിത്രവിധിക്കുശേഷം രാജ്യത്ത് ഉണ്ടായ ശാന്തിക്കും സമാധാനത്തിനും കാരണം സുരക്ഷാവിഭാഗങ്ങളുടെയും യുപി ഡിജിപിയുടെയും പഴുതടച്ച നിതാന്ത ജാഗ്രതയെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍. അയോധ്യാ വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യാനും ജനങ്ങളെ തെറ്റിധരിപ്പിക്കാനുമുള്ള ഒരു ശ്രമവും നടന്നില്ല എന്നത് ഏറെ പ്രശംസനേടിയിരിക്കുകയാണ്. അതിന് പുറമേ പാക്് ഭീകരര്‍ രാജ്യത്ത് അക്രമം അഴിച്ചുവിടാനുള്ള സാധ്യത ഒരു മാസംമുന്നേ തന്നെ ഫലപ്രദമായി തടയാനും സുരക്ഷാസംവിധാനം രാജ്യം മുഴുവന്‍ പ്രത്യേകിച്ച് ഉത്തര്‍ പ്രദേശില്‍ ശക്തമാക്കാനും സാധിച്ചു.
അയോധ്യയെ ഏറ്റവും വൈകാരികമായി കാണുന്ന ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയ സുരക്ഷാസംവിധാനം ഇതുവരെ ഉണ്ടായതില്‍വച്ച് ഏറ്റവും ഫല്രദമാക്കിയതില് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്ശനനിര്ദ്ദേശങ്ങളെ അതിലും കര്‍ശനമാക്കി നടപ്പാക്കിയ ഡിജിപി ഒ.പി. സിംഗും പൂര്‍ണ്ണമായ അഭിനന്ദനമര്ഹിക്കുകയാണെന്നും ആഭ്യന്തര വൃത്തങ്ങള്‍ പറഞ്ഞു. 16000 പ്രശ്നബാധിത സ്ഥലങ്ങളില്‍ കാല്‍നട പട്രോളിംഗ് നടത്തി പോലീസ് സേന എല്ലാ മേഖലയും അരിച്ചുപെറുക്കി.
അയോധ്യാവിധി വന്നയുടന്‍ പോലീസ് മേധാവിയുടെ സന്ദേശം പോയത് 75 ജില്ലകളിലെ മേധാവികളിലേക്ക്. സ്വന്തം പരിധിയിലെ ഏതെങ്കിലും 5 സ്റ്റേഷന് പരിധികള്‍ നേരിട്ട് പരിശോധിക്കണമെന്നായിരുന്നു ആ നിര്‍ദ്ദേശം. വൈകിട്ടോടെ അടുത്ത സന്ദേശമെത്തി. സംസ്ഥാനത്തെ 3 ലക്ഷം പോലീസ് സേനാംഗങ്ങള്‍ക്ക് ഒരു മാസമായി നല്കി വന്ന കടുത്ത ഡ്യൂട്ടി ഘട്ടംഘട്ടമായി കുറയ്ക്കാനും ഉടന്‍ വിശ്രമം അനുവദിക്കാനുമായിരുന്നു ആ നിര്‍ദ്ദേശം.
1992 ഡിസംബര്‍ 6ലെ സംഭവങ്ങളെ വര്‍ഗ്ഗീയ കലാപമാക്കിയ അതേ ഉത്തര്‍പ്രദേശിലെ തീവ്രവിഭാഗങ്ങള്‍ക്ക് യാതൊരു അവസരവും നല്‍കാതെ ഇരുസമുദായത്തിലെ ജനങ്ങളും ഏറെ സന്തോഷത്തോടെ വിധിയെ സ്വാഗതം ചെയ്തതോടെ പോലീസിന്റെ പണി പതിന്മടങ്ങ് കുറഞ്ഞതായി ഡിജിപി ഒ.പി. സിംഗ് വ്യക്തമാക്കി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉത്തര്‍ പ്രദേശും കശ്മീരും ഒരു മാസത്തേക്ക് പ്രത്യേകമായി ശ്രദ്ധിക്കാന്‍ തീരുമാനിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലായതായി സിംഗ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ 16000 പ്രശ്്നബാധിത മേഖലകളിലും പ്രത്യേക സംവിധാനമൊരുങ്ങി.31 ജില്ലകളിലായാണ് ഈ മേഖല വ്യാപിച്ചുകിടക്കുന്നത്.16 മറ്റ് മേഖലകളും കനത്ത നിരീക്ഷണത്തിലായി.
1700 സ്ഥലങ്ങള്‍ കടുത്ത മതമൗലികവാദ സ്വാധീനമേഖലയാണെന്ന് തിരിച്ചറിഞ്ഞ് പ്രത്യേക സേനാവിന്യാസം തന്നെ നടത്തിയതോടെ ഒരു വിഘടനവാദ പ്രസ്ഥാവന പോലും ഉത്തര്‍പ്രദേശില്‍ നിന്ന് ഉയര്‍ന്നില്ല എന്നത് ആഭ്യന്തരവകുപ്പിന്റെ എക്കാലത്തേയും മികച്ച നേട്ടമായി വിലയിരുത്തപ്പെട്ടുകഴിഞ്ഞു