കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) പതിനാലാം വാർഷികം കണ്ണൂർ മഹോത്സവം 2019 സംഘടിപ്പിച്ചു.
ജനറൽ സെക്രട്ടറി സേവ്യർ ആന്റണി സ്വാഗതം ആശംസിച്ച വാർഷികാഘോഷം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി പി പി നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ‘ഗോൾഡൻ ഫോക്ക്’ പുരസ്കാരം കൃഷ്ണകുമാർ മാരാർക്ക് സമ്മാനിച്ചു. ശില്പവും, പ്രശസ്തി പത്രവും, 25000 രൂപ ക്യാഷ് അവാർഡും ചേർന്ന പുരസ്കാരം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി അദ്ദേഹത്തിന് സമ്മാനിച്ചു. അൽമുല്ല എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ജോൺ സൈമൺ സുവനീർ പ്രകാശനം ചെയ്തു.
പ്രശസ്ത മജീഷ്യനും മെന്റലിസ്റ്റുമായ സച്ചിൻ പാലേരി എന്നിവരെയും ആദരിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന ഫോക് അംഗങ്ങളായ രവി കാപ്പാടൻ, അനിത രവി, പ്രമോദ് പി.കെ എന്നിവർക്കുള്ള യാത്രയയപ്പും നൽകി. നോർക്ക ഡയറക്ടർ എൻ അജിത് കുമാർ, അൽമുള്ള എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ജോൺ സൈമൺ, മെട്രോ മെഡിക്കൽ കെയർ സി. ഇ.ഓ ഹംസ പയ്യന്നൂർ, ഫോക്ക് ട്രെഷറർ വിനോജ് കുമാർ, ഫോക്ക് വനിതാ വേദി ചെയർപേഴ്സൺ ലീന സാബു, ജനറൽ കൺവീനർ സജിജ മഹേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ കൺവീനർ സലീം എം എൻ നന്ദി രേഖപ്പെടുത്തി.
പ്രശസ്ത പിന്നണി ഗായകനായ ഹരിശങ്കർ, വയലിനിസ്റ്റും ഗായികയുമായ രൂപ രേവതി, കീബോർഡ്/ഗിറ്റാർ ആർട്ടിസ്റ് സുമേഷ് ആനന്ദ്, ഡ്രമ്മർ ജാഫർ, ഗായിക സജില സലീം, ഗായകൻ സലിൽ സലീം, കോമഡി ആർടിസ്റ്റ് രാജേഷ് അടിമാലി എന്നിവരുടെ നേതൃത്തത്തിൽ മനോഹരമായ ഗാനസന്ധ്യയും കോമഡി ഷോയും അരങ്ങേറി.