ന്യൂഡല്‍ഹി: ശബരിമല, റഫേല്‍ തുടങ്ങിയ സുപ്രധാന കേസുകള്‍ക്ക് പുറമെ രാഹുല്‍ ഗാന്ധിയ്ക്കെതിരായ കോടതിയലക്ഷ്യ കേസിലും സുപ്രീംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.
ബിജെപി എംപി മീനാക്ഷി ലേഖിയാണ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ കോടതിയലക്ഷ്യ കേസ് സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ പരാമര്‍ശത്തെ റഫേല്‍ വിഷയത്തിലെ കോടതി വിധിയുമായി ബന്ധപ്പെടുത്തിയതിന് എതിരെയാണ് രാഹുലിനെതിരെ കേസ്.
പ്രധാനമന്ത്രിയെ അവഹേളിച്ചതിന് രാഹുല്‍ മാപ്പ് പറഞ്ഞെന്നും കേസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചിരുന്നു. എന്നാല്‍ മാപ്പ് അപേക്ഷ തള്ളികളഞ്ഞ് നടപടി സ്വീകരിക്കണമെന്ന് മീനാക്ഷി ലേഖിയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.