ബംഗളുരു: നെഞ്ചു വേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഡികെ ശിവകുമാര്‍ ആശുപത്രി വിട്ടു. തിങ്കളാഴ്ച വൈകീട്ടാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ശിവകുമാറിനെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നവംബര്‍ ഒന്നിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണം ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പിറ്റേ ദിവസം തന്നെ ശിവകുമാറിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ശിവകുമാര്‍ ഒക്ടോബര്‍ 23 നാണ് ജാമ്യത്തിലിറങ്ങിയത്. 25 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ഡല്‍ഹി ഹൈക്കോടതി ശിവകുമാറിന് ജാമ്യം അനുവദിച്ചത്. കോടതി അനുമതി ഇല്ലാതെ രാജ്യം വിടരുതെന്ന ഉപാധിയും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.
സെപ്തംബര്‍ മൂന്നിനാണ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നിവയാണ് ശിവകുമാറിനെതിരെയുള്ള കേസുകള്‍.