കോഴിക്കോട്: ഇന്ത്യയില്‍ ഭീകരവാദ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കമ്മ്യുണിസ്റ്റ്-ഇസ്ലാമിക ഭീകരവാദ സംഘടനകള്‍ കൈകോര്‍ക്കുന്നു. കശ്മീര്‍ വിഘടനവാദ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കാനും കശ്മീരിനായി തെരുവിലിറങ്ങാനുമാണ് സിപിഐ – മാവോയിസ്റ്റ് ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണ്‍ കമ്മിറ്റി വക്താവ് വ്യകല്പ്പിന്റെ നിര്‍ദേശം. കേരളത്തില്‍ മാവോവാദി – ജിഹാദി ഭീകരവാദം ശക്തമാണെന്നാണ് രഹസ്യാനേഷണ റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 17നാണു മാവോയിസ്റ്റ് അനുകൂലികള്‍ക്ക് ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനം ശക്തമാക്കാനുള്ള ആഹ്വാനം നല്കി വ്യകല്പ്പിന്റെ സന്ദേശം എത്തിയത്. ഹിന്ദിയില്‍ ഇറങ്ങിയ നിര്‍ദേശം രഹസ്യാനേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. കശ്മീര്‍ വിമോചനത്തിനായുള്ള പോരാട്ടം ശക്തമാക്കണം. മാവോയിസ്റ്റ് സായുധ വിഭാഗമായ പിഎല്ജിഎയെ കശ്മീരിലേക്കയക്കണം. കശ്മീരിന്റെ പ്രത്യേക പദവി പിന്വലിച്ചത്തിനെതിരെ തെരുവില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ബുദ്ധി ജീവികള്‍ മുന്‍ കൈ എടുക്കണം. കശ്മീറിലെ വിഘടന വാദികളെ നേരിട്ട ആഭ്യന്തരമന്ത്രി അമിത് ഷായുടെ അടുത്ത ലക്ഷ്യം നമ്മളാണ്. അതിനാല്‍ ജാഗ്രതയോടെ നീങ്ങുക എന്നിങ്ങനെയാണ് വികല്പ്പിന്റെ നിര്‍ദേശങ്ങള്‍.
ഈ നിര്‍ദേശത്തെത്തുടര്‍ന്നാണ് മാവോയിസ്റ്റ്റ് അനുകൂല സംഘടനകള്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് രഹസ്യാനേഷണ ഏജന്‍സികളുടെ കണ്ടെത്തലുകള്‍. ഞാറ്റുവേല, കാട്ടു പൂച്ച, തെരുവ് കൂട്ടം എന്നീ മാവോയിസ്റ്റ് അനുകൂല സംഘടനകള്‍ രഹസ്യാനേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. യുഎപിഎ കേസില്‍ അറസ്റ്റിലായ അലന് ഷുഹൈബ്, ഒക്ടോബര്‍ 27നു കൊച്ചിയില്‍ നടന്ന കശ്മീര്‍ വിഘടനവാദ പരിപാടിയില്‍ പങ്കെടുത്തതിന്റെ വിവരങ്ങള്‍ രഹസ്യാനേഷനാ വിഭാഗം ശേഖരിച്ചിട്ടുണ്ട്.
കുര്‍ദിഷ് സോളിഡാരിറ്റി നെറ്റ്വര്‍ക്ക് എന്ന പേരില്‍ കൊച്ചിയില്‍ ഒക്ടോബര്‍ 26നു നടന്ന പരിപാടിയിലും അലന് ഷുഹൈബ് പങ്കെടുത്തിട്ടുണ്ട്. നോര്‍ത്ത് സിറിയയിലെ തുര്‍ക്കി അധിനിവേശ പ്രദേശമായ റോജാവോയില് വിപ്ലവ പ്രവര്‍ത്തനം നടത്തുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന എസ്ഡിഎഫ്നു നേതൃത്വം കൊടുക്കുന്നത് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി ആണ്. ഇതിനു പിന്തുണ നല്‍കിയാണ് ഇന്ത്യയിലെ ആദ്യ പ്രതിഷേധം കൊച്ചിയില്‍ നടന്നത്. ഇതില്‍ അലന് പങ്കെടുത്ത ചിത്രങ്ങളാണ് യുഎപിഎ കേസ് അന്വേഷണ സംഘം നേരത്തെ പുറത്തു വിട്ടത്.
അലനും താഹയ്ക്കും വേണ്ടി പോസ്റ്റ്ര്‍ പ്രചാരണം നടത്തിയ ഡിഎസ്എ എന്ന മാവോയിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനാ ആഗോള തലത്തിലെ കമ്മ്യൂണിസ്റ്റ് -മാവോയിസ്റ്റ് ഭീകര സംഘടനയായ ആര്എസ്ഓഡബ്ല്യുവിലെ അംഗമാണ്. ഡിഎസ്എയെ പ്രതിനിധീകരിച്ച ആര്എസ്ഒഡബ്ല്യുവില് പങ്കെടുക്കുന്ന പാലക്കാട് സ്വദേശി വിഷ്ണു അലന്റെ അടുത്ത സുഹൃ
ത്താണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നിരോധിത ഭീകര സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പൈനൊ യുടെ വിദ്യാര്‍ത്ഥി വിഭാഗം ലീഗ് ഓഫ് ഓഫ് ഫിലിപ്പിനോ, എസ്എസ്യുഎം മണിപ്പുര്‍, എഎന്എന്എസ്യു നേപ്പാള്‍, ഛാത്ര ഗണ മഞ്ച് ബംഗ്ലാദേശ് എന്നിവയടക്കം അന്തര്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്‍പത് സംഘടനകള്‍ ചേര്‍ന്നതാണ് ആര്എസ്ഒഡബ്ല്യു.
കേരളം വിഘടനവാദ പ്രവര്‍ത്തനത്തിന്റെ വളക്കൂറുള്ള മണ്ണായി മാറുകയാന്നെന്നും ഒളിഞ്ഞും തെളിഞ്ഞും വിവിധ കോണുകളില്‍ നിന്നും മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന് സഹായം ലഭിക്കുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതെസമയം കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് ഭീകരവാദത്തെ ശക്തമായി നേരിടാനാണു കേന്ദ്രത്തിന്റെ തീരുമാനം. ഓഗസ്റ്റ് ആറിന് അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം മാവോയിസ്റ്റുകളെ നേരിടാന്‍ കേരളത്തിനു 550 കോടി രൂപയാണ് അനുവദിച്ചത്.