ദിസ്പൂര്‍: ആസാമില്‍ നേരിയ ഭൂചലനം. റിക്റ്റര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്. ആസാമിലെ തന്നെ കര്‍ബി അംഗ് ലോംഗ് ജില്ലയിലാണ് ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ മാസം ഇറാനില്‍ ശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സൗത്തേണ്‍ ഇറാനിലെ കുക്കേര്ഡ്, ബന്ദര്‍ ലെഗെ നഗരങ്ങള്‍ക്ക് സമീപത്തുള്ള ഹോര്മോസാഗണ് പ്രവിശ്യയില്‍ 2 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.