കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ കാര്‍ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെട്ടു. 20 പേര്‍ക്ക് അതി ഗുരുതരമായി പരിക്കേറ്റു. ക്വസാബ മേഖലയിലാണ് സ്ഫോടനമുണ്ടായത്.
കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് സൂചന. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സ്ഫോടന വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടി തെറിക്കുകയായിരുന്നുവെന്നാണ് വിവരം.
സ്ഫോടനത്തില്‍ നിരവധി വാഹനങ്ങളും തകര്‍ന്നു. കാബൂളില്‍ സുരക്ഷാ സേന പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇത് വരെ ആരും ഏറ്റെടുത്തിട്ടില്ല.