മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദം പങ്കുവെക്കാമെന്ന് ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭൂരിപക്ഷമുള്ളവര്‍ക്ക് ഗവര്‍ണറെ കാണാമെന്നും ആരുടെയും അവസരം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയുടെ വാദം തള്ളിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
ദേവേന്ദ്ര ഫട്നാവിസിനു വേണ്ടിയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയത്. അന്ന് ശിവസേന എതിര്‍ത്തിരുന്നില്ല. എന്നാല്‍ ശിവസേന ഇപ്പോള്‍ ഉന്നയിക്കുന്ന ആവശ്യം ബിജെപിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ആരുടെയും പിറകെ നടന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ താത്പര്യമില്ലെന്നും സര്‍ക്കാരുണ്ടാക്കാന്‍ എല്ലാവര്ക്കും ആവശ്യത്തിന് സമയം നല്‍കിയിരുന്നതായും അമിത് ഷാ പറഞ്ഞു.
മുഖ്യമന്ത്രിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനില്ല. ഭൂരിപക്ഷമുള്ളവര്‍ക്ക് ഗവര്‍ണറെ കാണാനും സര്‍ക്കാര്‍ രൂപീകരിക്കാനും ഇപ്പോഴും തടസങ്ങളില്ലെന്നും ആരുടെയും അവസരം നഷ്ടപ്പെടുത്താനല്ല രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതെന്നും അമിത് ഷാ വ്യക്തമാക്കി.