അബുദാബി മിനയിൽ വാഹനത്തിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തുമരിച്ചു. ഇമറാത്തികളായ ഒന്നരയും രണ്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികളെ വാഹനത്തിലിരുത്തി മാതാവ് പുറത്ത് പോയപ്പോഴാണ് അപകടം നടന്നത് പരിസരത്തുള്ളവർ കുട്ടികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ലോക്കായതിനാൽ വാതിൽ തുറക്കാനായില്ല.അപകട വിവരം ലഭിച്ചയുടൻ പോലീസും സുരക്ഷാ സേനയും സംഭവസ്ഥലത്ത് എത്തിയെങ്കിലും കുരുന്നുകളുടെ ജീവൻ രക്ഷിക്കാനായില്ല.അഗ്നിബാധയുടെ കാരണം അറിവായിട്ടില്ല. അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അബുദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് സുഹൈൽ അൽ റാഷിദി അറിയിച്ചു. മുതിർന്നവരുടെ സാന്നിധ്യത്തിലല്ലാതെ കുട്ടികളെ വാഹനത്തിൽ ഇരുത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.