രണ്ട് ദിവസം നീണ്ട് നിന്ന ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അബുദാബിയുടെ വാർഷിക സെമിനാർ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സാമൂഹിക സാംസ്കാരിക വ്യവസായ രംഗങ്ങളിൽ നിന്നുള്ള പ്രമുഖർ പ്രചോദനകരമായ അനുഭവങ്ങൾ പങ്ക് വെച്ചു. വാണിജ്യ തൊഴിൽ രംഗങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾ, അതിനനുസരിച്ച് വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ആളുകൾ കൈക്കൊള്ളേണ്ട മാറ്റങ്ങൾ എന്നിവയെല്ലാം ചർച്ച ചെയ്യപ്പെട്ടു. അഡ്നോക് ഗ്രൂപ്പ് സി.എഫ്.ഒ മാർക്ക് കുറ്റിസ്, സാമൂഹ്യ പ്രവർത്തക സിന്ധുതായ് സപ്ക്കൽ, മെയ്ക് ഇന്ത്യ റീഡ് മിഷൻ സ്ഥാപകൻ അമൃത് ദേശ്മുഖ്, എർത്ത് സേവ്യർ ഫൗണ്ടേഷൻ സ്ഥാപകൻ രവി കർള, സെൻട്രൽ ബാങ്ക് ഗവർണറുടെ മുൻ ഉപദേഷ്ടാവ് അഭിജിത് ചൗധരി, ഫ്രഷ് ടു ഹോം സി.ഇ.ഒ ഷാൻ കടവിൽ, ക്രെസന്റ് ഇൻവെസ്റ്റ്മെന്റ് എം.ഡി തുഷാർ സിംഘ്വി, സീ ബിസിനസ് ടി.വി എം.ഡി അനിൽ സിംഘ്വി, മാധ്യമപ്രവർത്തകൻ വിക്കി കപൂർ തുടങ്ങിയവർ വിവിധ സെഷനുകളിലായി അവതരണം നടത്തി. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പാന്ഥ് ഉദ്ഘാടനം നിർവഹിച്ചു. മിഡിപ്പോയ്ന്റ് ഇന്റർനാഷനലിന്റെ സി.ഇ.ഒയും ചെയർവുമണുമായ ശൈഖ നൂറ അൽ ഖലീഫ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പ്രഫുല്ല.പി.ചാജ്ജ്ഡ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ബോളിവുഡ് ഗായകൻ സുഖ്വീന്ദർ സിംഗിന്റെ സംഗീത പരിപാടിയും അരങ്ങേറി