ബ്രസീലിയ: ഇന്ത്യയുടെ അടുത്ത വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകളില്‍ ബ്രസീല്‍ പ്രസിഡന്റ് ബോള്‍സൊനാരോ മുഖ്യാതിഥിയാകും. ചടങ്ങില്‍ പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ബ്രസീല്‍ പ്രസിഡന്റ് സ്വീകരിച്ചു.
പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലിലെത്തിയതായിരുന്നു പ്രധാനമന്ത്രി. ഇത് ആറാം തവണയാണ് പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെ പ്രമുഖ വ്യവസായികളും ഉച്ചകോടിയില്‍ പങ്കെടുക്കും. നൂതന ഭാവിക്കായുള്ള സാമ്പത്തിക വളര്‍ച്ച എന്നതാണ് പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയുടെ പ്രമേയം.