കോഴിക്കോട്: ശബരിമല കേസിൽ കോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോടതി വിധി അന്തിമമാണ്. ഇക്കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കില്ല. സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു.
കോടതി വിധി സ്വാധീനിക്കുന്നുണ്ടോയെന്ന് പാർട്ടി പരിശോധിക്കും. സ്റ്റേ ഇല്ലാത്ത സ്ഥിതിക്ക് എന്ത് വേണമെന്ന് വിധി വിശദമായി പഠിച്ച ശേഷം പ്രതികരിക്കാമെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല. കട്ടപ്പനയിൽ പരിപാടിക്കെത്തിയ മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു.