തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നു. കൊറിയ, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് സന്ദര്‍ശനം നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടാണ് യാത്ര.
ഈ മാസം 24 മുതല്‍ ഡിസംബര്‍ നാല് വരെയാണ് വിദേശ സന്ദര്‍ശനം. മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ ഇ പി ജയരാജന്, എകെ ശശീന്ദ്രന്, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോര്‍ഡ് അംഗം വികെ രാമചന്ദ്രന് എന്നിവരും വിദേശ സന്ദര്‍ശനത്തിനുണ്ട്.
കഴിഞ്ഞ വര്‍ഷം മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രിയ്ക്ക് കര്‍ശന ഉപാധികളോടെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ യാത്രാനുമതി നല്‍കിയത്.