ബംഗളൂരു: ചന്ദ്രനില്‍ വീണ്ടും സോഫ്റ്റ്ലാന്‍ഡിംഗ് നടത്താനൊരുങ്ങി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ 2ന്റെ സോഫ്റ്റ്ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് ഐഎസ്ആര്‍ഒ വീണ്ടും ചാന്ദ്രദൗത്യവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.
2020 നവംബറിനുള്ളില്‍ ചന്ദ്രയാന്‍ 3 വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകളാണ് അണിയറയില്‍ നടക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് സബ് കമ്മിറ്റികള്‍ക്ക് ഐഎസ്ആര്‍ഒ രൂപം നല്‍കിയെന്നും മൂന്നാം ചാന്ദ്രദൗത്യത്തില്‍ ലാന്‍ഡറും റോവറും മാത്രമാണുണ്ടാകുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ച ചന്ദ്രയാന്‍ 3നെ സംബന്ധിച്ചുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും ടെക്നിക്കല്‍ കോണ്‍ഫിഗറേഷനുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടന്നെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഐഎസ്ആര്ഒായുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.