India

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വത്ത് വിവരം വെളിപ്പെടുത്തണം: ലോകായുക്ത തീരുമാനത്തെ സ്വാഗതം ചെയ്ത് മേഖാലയ മുഖ്യമന്ത്രി

ഷില്ലോംഗ്: സംസ്ഥാന സര്‍ക്കാറിലെ മുഴുവന്‍ ഉദ്യോഗസ്ഥന്മാരും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന ലോകായുക്ത തീരുമാനത്തെ മേഖാലയാ മുഖ്യമന്ത്രി കൊര്‍ണാഡ് സാംഗ്മ സ്വാഗതം ചെയ്തു. മേഖാലയയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അവരുടെ കുടുംബവും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് ലോകായുക്ത നിര്‍ദ്ദേശിച്ചിരുന്നു.

ജീവനക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കവേ തന്നെ കൃത്യമായ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് ലോകായുക്ത കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നിലവിലുള്ളവര്‍ നിശ്ചിത സമയത്തിനുള്ളിലും സമര്‍പ്പിക്കണം.

Loading...

‘സംസ്ഥാന ഭരണ സംവിധാനത്തെ തികച്ചും സുതാര്യമാക്കാന്‍ സാധിക്കുന്ന നിര്‍ദ്ദേശമാണിത്. ഇതിനെ തികഞ്ഞ ഭാവാത്മകരീതിയിലാണ് കാണേണ്ടത്, യാതൊരു നിഷേധാത്മക സമീപനവും ഇതില്‍ ആരോപിക്കേണ്ടതില്ല ‘ സാംഗ്മ പറഞ്ഞു.

മേഖാലയയിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ ജീവനക്കാര്‍ വന്‍ അഴിമതികളിലൂടെ ധനാഢ്യന്മാരായി മാറുന്നുവെന്ന എസ്.കെ.ലിംഗ്‌തോയുടെ പരാതിയിലാണ് ലോകായുക്ത ശക്തമായ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

484 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close