ഇസ്ലാമാബാദ്: പാകിസ്ഥാനെ പ്രതിരോധത്തിലാക്കി മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പാകിസ്ഥാന് ഭീകരവാദികള്‍ക്ക് പരിശീലനം നല്‍കാറുണ്ടെന്ന് വെളിപ്പെടുത്തുന്ന മുഷറഫിന്റെ പഴയകാല വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നത്. പാകിസ്ഥാനിലെ രാഷ്ട്രീയ നേതാവായ ഫര്ഹാത്തുള്ളയാണ് മുഷറഫിന്റെ വീഡിയോ പുറത്തുവിട്ടത്.
ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കുന്നവര്‍ ഞങ്ങളുടെ വീരന്മാരാണ്. അവരെ ഞങ്ങള്‍ മുജാഹിദ്ദീനുകള്‍ ആയിട്ടാണ് കാണുന്നത്. ലഷ്കര്‍-ഇ-തൊയ്ബ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഞങ്ങള്‍ക്ക് ഹീറോകളാണ്. പാകിസ്ഥാനിലേക്ക് വരുന്ന കശ്മീരികളെ ഞങ്ങള്‍ വീരപരിവേഷം നല്‍കിയാണ് സ്വീകരിക്കുന്നത്. അവര്‍ക്ക് പതിവായി പരിശീലനവും ആവശ്യമായ സഹായങ്ങളും ചെയ്തു കൊടുക്കാറുണ്ടെന്നും മുഷറഫ് വീഡിയോയില്‍ പറയുന്നു.
Gen Musharraf blurts that militants were nurtured and touted as 'heroes' to fight in Kashmir. If it resulted in destruction of two generations of Pashtuns it didn't matter. Is it wrong to demand Truth Commission to find who devised self serving policies that destroyed Pashtuns? https://t.co/5Q2LOvl3yb
— Farhatullah Babar (@FarhatullahB) November 13, 2019
വീഡിയോയില്‍ കൊടും ഭീകരരായ ഒസാമ ബിന്‍ലാദനെയും ജലാലുദ്ദീനെയും പാകിസ്ഥാന് വീരന്മാര് എന്നാണ് മുഷറഫ് വിശേഷിപ്പിച്ചത്. ആഗോള സാഹചര്യങ്ങള്‍ മാറി മറിഞ്ഞതോടെയാണ് തങ്ങളുടെ വീരന്മാര് വില്ലന്മാരായതെന്നും മുഷറഫ് പറഞ്ഞു. ഇതോടെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പിന്നിലുള്ള പാകിസ്ഥാന്റെ പങ്കാണ് വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുന്നത്.