കോയമ്പത്തൂര്‍: റെയില്‍വേ ട്രാക്കിലിരിക്കവേ നാല് വിദ്യാര്‍ത്ഥികള്‍ തീവണ്ടി തട്ടിമരിച്ചു. കോയമ്പത്തൂരിലെ സുലൂര്‍ റാവൂത്തര്‍ റെയില്‍വേ മേല്‍പ്പാലത്തിനടുത്താണ് സംഭവം. ചെന്നൈ- ആലപ്പുഴ എക്സ്പ്രസ്സ് ട്രെയിനാണ് നാലുപേരെയും ഇടിച്ചുതെറിപ്പിച്ചത്. ഒരാള്‍ പരിക്കുകളോടെ രക്ഷപെട്ടതായി റെയില്‍വേ പോലീസ് അറിയിച്ചു,
കൊടൈക്കനാല്‍, തേനി, വിരുത് നഗര്‍ എന്നീ ജില്ലകളിലെ വിദ്യാര്‍ത്ഥികളാണ് എല്ലാവരും. സിദ്ദിഖ് രാജ(22), എം. ഗൗതം(20), രാജശേഖരന്(23), കറുപ്പസ്വാമി(24) എന്നിവരാണ് കൊല്ലപ്പെട്ടത്. എം.വിഘ്നേഷ്(22) ആണ് പരിക്കുകളോടെ രക്ഷപെട്ടത്.
വിദ്യാര്‍ത്ഥികള്‍ കൂട്ടമായിരുന്ന് മദ്യപിക്കുകയായിരുന്നോ എന്ന സംശയമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. സംഭവസ്ഥലത്തുനിന്ന് മദ്യകുപ്പികളും ഗ്ലാസ്സുകളും ലഭിച്ചിരുന്നതായും അപകടവിവരം പ്രദേശവാസികളാണ് അറിയിച്ചതെന്നും റെയില്‍വേ പോലീസ് അറിയിച്ചു.