India

മലിനീകരണത്തിനെതിരെ ഒന്നും ചെയ്യുന്നില്ല: കേജരിവാളിനെതിരെ ബിജെപി ഡല്‍ഹി ഘടകം

ന്യൂഡല്‍ഹി: മലിനീകരണം രണ്ടാഴ്ച കടന്നിട്ടും കേജരിവാള്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് ബിജെപി ഡല്‍ഹി ഘടകം പ്രക്ഷോഭം ആരംഭിച്ചു. രാജ്യ തലസ്ഥാനത്ത് ദീപാവലി ആഘോഷത്തിന്റെ ഭാഗമായും പരിസരഗ്രാമങ്ങളിലെ കൃഷിയിടങ്ങളില്‍ തീയിട്ടതിനാലും ഉണ്ടായ അന്തരീക്ഷ മലിനീകരണത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നാരോപിച്ചാണ് ബിജെപി സമരം നടത്തുന്നത്. ഡല്‍ഹി നേതാവ് വിജയ് ഗോയലാണ് രൂക്ഷമായ ആരോപണം ഉന്നയിച്ചത്.

മലിനീകരണത്തോത് എല്ലാ വര്‍ഷത്തേക്കാളും ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. ജനങ്ങള്‍ അതീവദുരിതത്തിലാണ്. പ്രായമായവരെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. എന്നിട്ടും മുഖ്യമന്ത്രി എന്ന നിലയില്‍ കേജരിവാളിന്റെ ഭാഗത്തുനിന്നും ഒരു നടപടിപോലുമില്ലെന്ന് ഗോയല്‍ കുറ്റപ്പെടുത്തി.

Loading...

കഴിഞ്ഞ 5 വര്‍ഷമായി റോഡിലെ പൊടിശല്യം രൂക്ഷമാണ്. അനിയന്ത്രിതമായിട്ടാണ് ജനങ്ങള്‍ പൊതുനിരത്തിലിട്ട് മാലിന്യങ്ങള്‍ കത്തിക്കുന്നത്. കൂടാതെ നിര്‍മ്മാണ മേഖലയിലെ പൊടി മറ്റൊരു ഗുരുതരമായ പ്രശ്‌നമാണ്. ഇതിനെല്ലാം തടയിടേണ്ട സംസ്ഥാനസര്‍ക്കാര്‍ സ്വയം നടത്തേണ്ട പരിശോധനകളോ നടപടികളോ എടുക്കുന്നില്ലെന്നും ഗോയല്‍ വ്യക്തമാക്കി.

113 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close