ജയ്പൂര്‍: രാജസ്ഥാനിലെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. 52.21 കോടിയുടെ ബാങ്ക് തട്ടിപ്പില്‍ ഉള്‍പ്പെട്ട വികാസ് ലിമിറ്റഡ് എന്ന കമ്പനിയുടെ മേധാവികളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്.
രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ മേഖലയിലെ വികാസ് ലിമിറ്റഡ് വ്യവസായശാലയുടെ ഡയറക്ടര്‍മാരായ ബി.ഡി.അഗര്‍വാള്‍, ബിമലാ ദേവി എന്നിവര്‍ ബിക്കാനീറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകള്‍ വഴിയാണ് 52.21 കോടി തട്ടിച്ചത്.
27 സ്വത്തുവകകളാണ് ഇഡി പിടിച്ചെടുത്തത്. ഇതില്‍ ബിക്കാനിറിലെ കൃഷി ഭൂമികള്‍ വ്യവസായശാലകള്‍ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. അന്വേഷണത്തില്‍ പണം ഇടപാടിലെ തട്ടിപ്പ് തടയല്‍ നിയമം പ്രകാരം സിബിഐ എടുത്ത കേസ്സുകളാണ് അടിസ്ഥാനം. ഇരുവരും ബിക്കാനീറിലേയും ജയ്പൂരിലേയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകള്‍ വഴിയാണ് കോടികള്‍ വ്യവസായത്തിന്റെ പേരില്‍ കടമെടുത്ത് ബാങ്കുകളെ കബളിപ്പിച്ചത്.