തിരുവനന്തപുരം: റെയില്‍വേ വനിതാ ജീവനക്കാര്‍ക്ക് സ്വയരക്ഷയ്ക്കായി കുരുമുളക് സ്പ്രേ നല്കാന് തീരുമാനിച്ചു. റെയില്‍വേ ഗേറ്റുകളിലും യാഡുകളിലും ജോലി ചെയ്യുന്ന വനിത ജീവനക്കാര്‍ക്കാണ് സുരക്ഷയ്ക്കായി സ്പ്രേ നല്‍കുന്നത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടിയാണ് റെയില്‍വേയുടെ പുതിയ തീരുമാനം.
വനിതാ ജീവനക്കാര്‍ക്ക് നേരെ തുടര്‍ച്ചയായി മദ്യപാന്മാരുടെ ശല്യം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. ശല്യക്കാരെ തുരത്താന്‍ വേണ്ടിയാണ് മുഖത്തടിക്കുന്ന കുരുമുളക് സ്പ്രേ നല്‍കുന്നത്. സ്്റ്റേഷന് ചെലവിനുള്ള ഫണ്ടില്‍ നിന്നാണ് പദ്ധതിയ്ക്ക് വേണ്ടിയുള്ള തുക മാറ്റിയിരിക്കുന്നത്. നിലവില്‍ സേലം ഡിവിഷനിലെ വനിതാജീവനക്കാര്‍ക്ക് സ്പ്രേ നല്കി കഴിഞ്ഞു. മറ്റ് ഡിവിഷനുകൡലേക്കും പദ്ധതി ഉടന്‍ നടപ്പിലാക്കും.
കേരളത്തിലെ രണ്ട് ഡിവിഷനിലും വിമുക്തഭടന്മാരെ ഗേറ്റ് ജോലിക്ക് നിയോഗിക്കാനുള്ള നടപടി ഈ മാസം പൂര്‍ത്തിയാകും. ഗേറ്റുകളിലും മറ്റും ജോലി ചെയ്യുന്ന വനിതകളെ പ്ലാറ്റ്ഫോം ജോലികളിലേക്ക് മാറ്റാനാണ് തീരുമാനം.