ബംഗളൂരു ; കർണാടകയിൽ 16 കോൺഗ്രസ്-ജെഡിഎസ് എം എൽ എ മാർ ബിജെപിയിൽ ചേർന്നു . മുഖ്യമന്ത്രി യെഡ്യൂരപ്പ , ബിജെപി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ ഘട്ടീൽ, ദേശീയ സെക്രട്ടറി പി മുരളീധർ റാവു എന്നിവരാണ് ഇവരെ പാർട്ടിയിൽ അംഗത്വം നൽകി സ്വീകരിച്ചത് .
അടുത്തമാസം 5 നു നടക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ ഇവർ ബിജെപി സ്ഥാനാർത്ഥികളാകും . ഇവരിൽ 14 പേരെ നിലവിൽ ബിജെപി സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട് .
കർണാടകയിൽ കുമാരസ്വാമി രാജിവച്ചതിനു പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് വിമതരായ 17 പേരെ അന്നത്തെ സ്പീക്കര്‍ കെ ആര് രമേശ് കുമാര്‍ അയോഗ്യരാക്കിയത്. ഇതിനെ ചോദ്യം ചെയ്ത് എംഎല്‍എമാര്‍ കോടതിയെ സമീപിച്ചു . തുടർന്ന് ഇവർക്ക് വരാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി .
ഇക്കഴിഞ്ഞ ജൂലൈയിലാണ് കർണാടകയിലെ കുമാരസ്വാമി സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടത് .