തിരുവനന്തപുരം ; ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹർജി വിശാല ബഞ്ചിനു വിട്ടതിനു പിന്നാലെ ദേവസ്വം മന്ത്രിയുടെ പ്രതികരണം ആരാഞ്ഞ മാദ്ധ്യമപ്രവർത്തകരോട് യുവതീ പ്രവേശനം അനുവദിക്കുമോ എന്ന ചോദ്യമൊന്നും വേണ്ടായെന്ന് കടകമ്പള്ളി സുരേന്ദ്രൻ .
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സെപ്റ്റംബർ 28 ലെ വിധിയിൽ പിഴവ് ഉണ്ടെന്നതിന്റെ സൂചനയാണ് പുനപരിശോധന ഹർജികൾ സ്വീകരിച്ചതിലൂടെ കോടതി ഇന്ന് നൽകിയത് . അതുകൊണ്ട് തന്നെ അന്തിമ വിധി വരുന്നത് വരെ വിധി നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്മാറുകയാണ് വേണ്ടത് .
എന്നാൽ ഇക്കാര്യത്തിൽ വിശ്വാസികൾക്ക് ഒരു ഉറപ്പും നൽകുന്നില്ലെന്ന് മാത്രമല്ല ഈ വിഷയത്തെ ആചാര സംരക്ഷണം എന്നതിലുപരിയായി രാഷ്ട്രീയം എന്ന നിലയിലാണ് കടകമ്പള്ളി കണ്ടത് . യുവതീ പ്രവേശനം അനുവദിക്കുമോ എന്ന ചോദ്യമൊന്നും വേണ്ടാ എന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞ കടകമ്പള്ളി വിധി രാഷ്ട്രീയ മുതലെടുപ്പാക്കരുതെന്ന് പറഞ്ഞതും ഇത് ആചാര വിഷയമായി സർക്കാർ കാണുന്നില്ലെന്നതിന്റെ തെളിവാണ് .