KeralaIndia

ഈ മാസം 16 ന് തന്നെ ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി

ന്യൂഡൽഹി : ശബരിമല വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും , ഈ മാസം 16 നു ശബരിമലയിൽ എത്തുമെന്നും തൃപ്തി ദേശായി .

കോടതി പുനപരിശോധന ഹർജി സ്വീകരിച്ചെങ്കിലും , മറ്റൊരു വിധി വന്നിട്ടില്ല . ഇത്തവണയും ശബരിമലയിൽ കയറാൻ എത്തുമെന്നും തൃപ്തി ദേശായി പറഞ്ഞു .

Loading...

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്ക് പിന്നാലെ തൃപ്തി ദേശായി ശബരിമല ദർശനത്തിന് പുറപ്പെട്ടിരുന്നു. പ്രതിഷേധത്തെ തുടർന്ന് ദർശനം നടത്താൻ സാധിക്കാതെ വന്നതോടെ തൃപ്തിക്ക് മടങ്ങേണ്ടി വന്നിരുന്നു.ആചാരലംഘനത്തിന് ആദ്യത്തെ തവണ എത്തിയപ്പോള്‍ ശക്തമായ പ്രതിഷേധമാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ പോലും ഭക്തർ അനുവദിച്ചിരുന്നില്ല.

ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇനി ഏഴംഗ ബെഞ്ച് പരിഗണിക്കും .

ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതി വിധി പറഞ്ഞത് 2018 സെപ്തംബര്‍ 28 നായിരുന്നു. ഇതിന് ശേഷം വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 56 പുനപരിശോധന ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്.

3K Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close