തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം വര്‍ധിച്ചതായി സിഎജി റിപ്പോര്‍ട്ട്. റവന്യു കമ്മി 2016-17 വര്‍ഷത്തെ 15,484 കോടിയില്‍ നിന്ന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 16,928 കോടിയായാണ് ഉയര്‍ന്നത്. കിഫ്ബിയില്‍ കഴിഞ്ഞ രണ്ട് സമ്പത്തിക വര്‍ഷത്തില്‍ 26 പദ്ധതികള്‍ക്ക് പണം നല്കാന് ഉദ്ദേശിച്ചെങ്കിലും 2 പദ്ധതികള്‍ക്ക് മാത്രമേ പണം ചെലവഴിച്ചുള്ളൂവെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ധനകമ്മി 4.3 ശതമാനത്തില്‍ നിന്നു 3.9 ശതമാനമായി മെച്ചപ്പെട്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടി കാട്ടുന്നു. എന്നാല്‍ ധനകമ്മി മൂന്നു ശതമാനമായി നിലനിര്‍ത്തണമെന്നതായിരുന്നു ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ. റവന്യൂ ചെലവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 91,096 കോടിയില്‍ നിന്നു 99,948 കോടിയായും വര്‍ധിച്ചിട്ടുണ്ട്.
നേരത്തെ, സംസ്ഥാനത്തിന്റെ പൊതുകടം ഓഗസ്റ്റ് 31 വരെ 1,69,155.15 കോടി രൂപയായി ഉയര്‍ന്നതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചിരുന്നു. 2016 മാര്‍ച്ച് 31 വരെ 1,09,730.97 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ പൊതുകടം. ആളോഹരി കടം 46,078.04 രൂപയില്‍നിന്ന് 72,430.52 രൂപയായും ഉയര്‍ന്നിട്ടുണ്ട്.