തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം തടയാൻ കെജ്രിവാൾ സർക്കാർ ഒന്നും ചെയ്യുന്നില്ല ; കടുത്ത വിമർശനവുമായി ഹൈക്കോടതി

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം തടയാൻ കെജ്രിവാൾ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന കടുത്ത വിമർശനവുമായി ഡൽഹി ഹൈക്കോടതി .ഡൽഹിയിൽ വർദ്ധിച്ചുവരുന്ന വായു മലിനീകരണം സംബന്ധിച്ച സുവോ മോട്ടോ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഈ പരാമർശം നടത്തിയത്.
വർദ്ധിച്ചുവരുന്ന വായു മലിനീകരണം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആശയങ്ങൾ നടപ്പാക്കുന്നതിലാണ് പ്രശ്നം .ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള ആശയങ്ങൾ നടപ്പിലാക്കാൻ സർക്കാർ വകുപ്പുകളും മറ്റ് ബന്ധപ്പെട്ട അധികാരികളും ഒരു ഇച്ഛാശക്തിയും കാണിക്കുന്നില്ലെന്നും കോടതി വിമർശിച്ചു .
ആശയങ്ങളുടെ അഭാവത്തിലല്ല, നടപ്പാക്കലിലാണ് പ്രശ്നം. നടപ്പാക്കാനുള്ള പൂർണ്ണ ഇച്ഛാശക്തിയാണ് വേണ്ടത് . ഡൽഹി മലിനീകരണ രഹിതമാക്കണമെങ്കിൽ പൗരന്മാർ ഉൾപ്പെടെയുള്ള എല്ലാ പങ്കാളികളും സജീവമായ പങ്ക് വഹിക്കേണ്ടതുണ്ട്, ഹൈക്കോടതി നിരീക്ഷിച്ചു .
അന്തരീക്ഷ മലിനീകരണത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നാരോപിച്ച് ബിജെപി ഡൽഹിയിൽ സമരം നടത്തുന്നുണ്ട്. അനിയന്ത്രിതമായിട്ടാണ് ജനങ്ങള്‍ പൊതുനിരത്തിലിട്ട് മാലിന്യങ്ങള്‍ കത്തിക്കുന്നത്. കൂടാതെ നിര്‍മ്മാണ മേഖലയിലെ പൊടി മറ്റൊരു ഗുരുതരമായ പ്രശ്നമാണ്. ഇതിനെല്ലാം തടയിടേണ്ട സംസ്ഥാനസര്‍ക്കാര്‍ സ്വയം നടത്തേണ്ട പരിശോധനകളോ നടപടികളോ എടുക്കുന്നില്ലെന്നും ആരോപണമുണ്ട് .
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..