Kerala

കോൺഗ്രസിന് കനത്ത തിരിച്ചടി; തകർപ്പൻ ജയത്തോടെ മംഗളൂരു കോർപ്പറേഷൻ ഭരണത്തിലേറി ബിജെപി

മംഗളൂരു: മംഗളൂരു സിറ്റി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തകർപ്പൻ ജയത്തോടെ ഭരണത്തിലേറി ബിജെപി. ആകെയുള്ള 60 സീറ്റിൽ 44 എണ്ണത്തിലും വിജയിച്ചാണ് ബിജെപി ഭരണത്തിലേറിയിരിക്കുന്നത്. എന്നാൽ ഭരണത്തിലിരുന്ന കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്. 35 സീറ്റുമായാണ് കോൺഗ്രസ് ഭരിച്ചിരുന്നത്. എന്നാൽ ഇത്തവണ അത് വെറും 14ലേക്ക് ഒതുങ്ങി.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീലിന്റെ സ്വന്തം തട്ടകത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി പാർട്ടി മികച്ച പ്രവർത്തനമാണ് നടത്തിയത്. ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് കൃത്യമായി ഗൃഹപാഠം ചെയ്തതിലൂടെയാണ് ബിജെപി മികച്ച ജയം സ്വന്തമാക്കിയത്.

Loading...

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20 സീറ്റ് മാത്രമാണ് ബിജെപിയ്ക്ക് ഉണ്ടായിരുന്നത്. അത് 44 ലേക്ക് ഉയർത്തിയപ്പോൾ രണ്ട് സീറ്റുകളുണ്ടായിരുന്ന ജെഡിയുവിനും ഒരു സീറ്റുണ്ടായിരുന്ന സിപിഎമ്മിനും അവരുടെ അക്കൌണ്ട് തുറക്കാനായില്ല.

2K Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close