ന്യൂഡൽഹി ; ജവഹർലാൽ നെഹ്രു സർവകലാശാലയിൽ വിവേകാനന്ദ പ്രതിമയ്ക്ക് നേരെ വിദ്യാർത്ഥികളുടെ അതിക്രമം . അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് മുഴുവൻ പെയിന്റടിച്ചതിനു പിന്നാലെ സ്വാമി വിവേകാനന്ദന്റെ പ്രതിമയിലും വിദ്യാർത്ഥികൾ പെയിന്റ് പൂശി . പ്രതിമയുടെ ചുവട്ടിൽ പ്രകോപനപരമായ വാക്യങ്ങളും എഴുതി വച്ചിട്ടുണ്ട് .
കോളേജിൽ ഫീസ് വർദ്ധിപ്പിച്ചുവെന്നാരോപിച്ച് വിദ്യാർത്ഥികൾ കോളേജ് ക്യാമ്പസിനുള്ളിൽ സമരം നടത്തുന്നുണ്ട് . ഇതിന്റെ മറപിടിച്ച് ഇടത് വിദ്യാർത്ഥീ സംഘടനയിൽപ്പെട്ടവരാണ് പ്രതിമ പെയിന്റടിച്ചതെന്ന് എബിവിപി ആരോപിച്ചു .
നടപടി ഒരിക്കലും അംഗീകരിക്കാനാകാത്തതാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജെ എൻ യു അധികൃതർ വ്യക്തമാക്കി . വിവേകാനന്ദ പ്രതിമയ്ക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട് .