കുര്‍ണൂല്‍ ; തിളച്ച സാമ്പാറിൽ വീണ് ആറ് വയസ്സുകാരന് മരിച്ചു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിപ്പയിപ്പിള്ളെ ഗ്രാമത്തിലെ ശ്യാം സുന്ദര്‍ റെഡ്ഡിയുടെ മകന് ബൈരാപുരം പുരുഷോത്തം റെഡ്ഡി(6) ആണ് മരിച്ചത്.
പാന്യം നഗരത്തിലെ നേഴ്സറി സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു കുട്ടി. ഉച്ചഭക്ഷണ ഇടവേളയ്ക്കിടെയായിരുന്നു അപകടം . കുട്ടികള്‍ക്ക് വിളമ്പാനായി രണ്ട് പേര് കൂടി സാമ്പാര്‍ പാത്രം കൊണ്ടുവരികയായിരുന്നു. ഇവർക്കരികിലേയ്ക്ക് ഓടിവന്ന കുട്ടി കാല്‍തെറ്റി നിയന്ത്രണം വിട്ട് തിളച്ച സാമ്പാര്‍ പാത്രത്തിലേക്ക് വീഴുകയായിരുന്നു.
ഉടൻ കുര്‍ണൂല്‍ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്ക്കൂള് മാനേജ്മെന്റിനെതിരെ പൊലീസ് കേസെടുത്തു
ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടുവരികയായിരുന്നുവെന്നും അപകടത്തില്‍പ്പെട്ട കുട്ടി വരി തെറ്റിച്ച് ഓടുകയായിരുന്നുവെന്നും ആയ മൊഴി നല്കി.