തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടര്‍ വിനോദ് ആണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശനിലയില്‍ ആയ വിനോദിനെ സഹപ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമല്ല. തിരുവനന്തപുരം നരുവാമൂട് സ്വദേശിയാണ് വിനോദ്.
ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് വിനോദ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നു. ഈ മാസം വരെ പകുതി ശമ്പളം മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്. ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് ജീവനക്കാര്‍.