കൃത്യനിർവഹണത്തിനിടയിലുണ്ടായ അപകടത്തിൽ രക്തസാക്ഷിത്വം വരിച്ച യു.എ.ഇ സൈനികന്റെ ഭൗതികശരീരം ബതീൻ വിമാനത്താവളത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. സൈനികോദ്യോഗസ്ഥനായ താരിഖ് ഹുസൈൻ ഹസൻ അൽ ബലൂഷിയുടെ മൃതദേഹമാണ് ബഹുമതികളോടെ അബുദാബിയിൽ ഏറ്റുവാങ്ങിയത്. സൗദി അറബ് സഖ്യസേനയുടെ ഭാഗമായി സേവനമനുഷ്ടിക്കവെയാണ് സൈനികൻ കൊല്ലപ്പെട്ടതെന്ന് യു.എ.ഇ സായുധ സേന അറിയിച്ചു. സൈനികന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും സേന അറിയിച്ചു