ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം നവംബർ 22 ന് മസ്ക്കറ്റ് ദാർസൈറ്റ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കും.കണ്ണൂർ, കാസർഗോഡ് ജില്ലക്കാരായ ഒരു കൂട്ടം പ്രവാസി കുടുംബ കൂട്ടായ്മയാണ് മുത്തപ്പൻ തിരുവപ്പന മഹോത്സവം സംഘടിപ്പിക്കുന്നത്. മുത്തപ്പന്റെ അനുഗ്രഹം തേടി ഏകദേശം 5000 ഭക്തജനങ്ങൾ ദർശനത്തിനെത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണിവരെയാണ് ദർശന സമയം.ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിശാലമായ ഹാളിലാണ് മഹോത്സവം. ഭക്തജനങ്ങൾക്ക് പരമ്പരാഗത ശൈലിയിലുള്ള പ്രസാദം നൽകുന്നതാണെന്നു സംഘാടകർ അറിയിച്ചു.