കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഓണം ഈദ് സംഗമം സംഘടിപ്പിച്ചു.പ്രസിഡണ്ട് രാജീവ് നടുവിലേമുറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, കുവൈറ്റിലെ പ്രശസ്ത വയലിനിസ്റ് അബുൽ അസീസ് ഉദ്ഘാടനം ചെയ്തു. ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രൻ, ട്രഷറർ കുര്യൻ തോമസ്, രക്ഷാധികാരി ബാബു പനന്പിള്ളി, വര്ഗീസ് പുതുക്കുളങ്ങര, മനോജ് മാവേലിക്കര, BEC മാർക്കറ്റിംഗ് മാനേജർ റിനോഷ്, ആർട്സ് ആൻഡ് കൾച്ചറൽ കൺവീനർ നൈനാൻ ജോൺ, വനിതാ ചെയർപേഴ്സൺ അന്പിളി ദിലി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി തോമസ് പള്ളിക്കൽ സ്വാഗതവും പ്രോഗ്രാം കൺവീനർ അജി കുട്ടപ്പൻ നന്ദിയും പറഞ്ഞു.
സാംസ്കാരിക പരിപാടികൾ അഞ്ചു ശ്യാമിന്റെ രംഗപൂജയോടെ ആരംഭിച്ചു ,ആർച്ച ശ്രീജ സജി,അർജുൻ അജി കുട്ടപ്പൻ, എമി ബിജു ജോർജ്,ജിതാ ഷാജു, പാർവതി,ഫിലിപ്പ് മാത്യു എന്നിവരുടെ ഗാനങ്ങളും സാൻവി ഗോപകുമാർ, സാന്ദ്ര ആൻ ജോൺ,പ്രശാന്തി അഭിലാഷ്, ദിയ സംഗീത എന്നിവരുടെ നിർത്തവും പ്രോഗ്രാമുകൾക്ക് നിറമേകി.
പ്രോഗ്രാമുകൾക്കുള്ള സംഘടനയുടെ മൊമെന്റോ ജി.സ് പിള്ളൈ ,ബാബു തലവടി,പ്രജീഷ് മാത്യു,സുജ നൈനാൻ,കീർത്തി സുമേഷ്, ലിസ്സൻ ബാബു ,ഷീന മാത്യു, അനിത അനിൽ,സാറാമ്മ,സുനിതാ കുമാരി,സൂര്യമോൾ റോബിൻസൺ, ജോസ് പെണ്ണുക്കര,ശശി വലിയകുളങ്ങര,അശോക് കുമാർ , സജീവ് പുരുഷോത്തമൻ, രാഹുൽ ദേവ്, ലീപു വര്ഗീസ് പായിപ്പാടൻ, ജോമോൻ ജോൺ,സാബു എം പീറ്റർ,പ്രമോദ് ചെല്ലപ്പൻ, അഞ്ജലി അശോകൻ എന്നിവർ നൽകി.