കുവൈറ്റ് സിറ്റി: ഫർവാനിയ നഴ്സസ് അസോസിയേഷൻ – നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ് (NOK ) മൂന്നാമത് വാർഷികം അംഗങ്ങളുടെ കുടുംബസംഗമത്തോടെ ആഘോഷിച്ചു. അബ്ബാസിയാ യുണൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ നടന്ന പരിപാടി ഫർവാനിയ നഴ്സിംഗ് ഡയറക്ടർ മെട്രൺ അയിദ അൽ മുത്തേരി ഉദ്ഘാടനം ചെയ്തു. വിവിധ ഡിപ്പാർട്മെന്റ് മെട്രൺമാർ, ഹെഡ് നഴ്സുമാർ എന്നിവർ ചടങ്ങില്‍ ആശംസകൾ അര്‍പ്പിച്ചു.
തുടർന്ന് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ ഇനം കലാ പരിപാടികളും നടന്നു. സൗമ്യ എബ്രഹാം, പ്രഭ, അബ്ദുൽ സത്താർ, നിബു പാപ്പച്ചൻ, സിജുമോൻ തോമസ്, സിറിൽ സോണി, ബിന്ദു തങ്കച്ചൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.