കോഴിക്കോട്: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും നഗരമാവോയിസ്റ്റുകളെന്ന് സമ്മതിച്ചതായി പോലീസ്. കമ്മ്യൂണിസ്റ്റ് ഭീകരബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഇരുവരുടെയും കസ്റ്റഡി കാലാവാധി നാളെ അവസാനിക്കാനിരിക്കെയാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ഇവരുടെയും കൂടെയുണ്ടായിരുന്ന മൂന്നാമത്തെ വ്യക്തിയെ കുറിച്ച് വ്യക്തമായ അറിവ് ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും നിര്‍ണായക വിവരങ്ങള്‍ നല്‍കിയത്. ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്ത അതേ രേഖകള്‍ മെമ്മറി കാര്‍ഡ്, പെന്‍ഡ്രൈവ് എന്നിവയില്‍ നിന്നും പോലീസ് കണ്ടെടുത്തു. പല നിര്‍ണായക തെളിവുകളും നശിപ്പിക്കപ്പെട്ടതായും പോലീസ് അറിയിച്ചു.
അലനും താഹയ്ക്കും പശ്ചിമഘട്ട കമ്മ്യൂണിസ്റ്റ് ഭീകര സ്പെഷ്യല്‍ സോണ്‍ കമ്മിറ്റിയുമായി നേരിട്ട് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. കമ്മിറ്റിയുമായി നവമാധ്യമങ്ങള്‍ വഴി ഇരുവരും ബന്ധപ്പെട്ടിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി.
അലന്റെയും താഹയുടെയും ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. ഇവരുടെ കസ്റ്റഡി നീട്ടി ചോദിക്കേണ്ടെന്നാണ് പോലീസ് തീരുമാനം.