കോട്ടയം; കാഞ്ഞിരപ്പള്ളിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 15 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടില്‍ നിന്നും പോണ്ടിച്ചേരിയില്‍ നിന്നും എത്തിയ തീര്‍ത്ഥാടകർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു പോണ്ടിച്ചേരിയില്‍ നിന്നുമുള്ള തീര്‍ത്ഥാടക സംഘം. ഇതിനിടെ കാഞ്ഞിരപ്പള്ളി ഫയര്‍ സറ്റേഷന് സമീപത്തുള്ള വളവില്‍ വെച്ച് ശബരിമലയിലേക്ക് വരുകയായിരുന്ന തമിഴ്നാട് സ്വദേശികളായ തീര്‍ത്ഥാടക സംഘത്തിന്റെ ബസില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
അപകടവിവരം അറിഞ്ഞയുടനെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.