കൊച്ചി ; നെടുമ്പാശേരിയിൽ ബാറിനു മുന്നിൽ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊന്നു . നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരൻ വീട്ടിൽ ബിനോയി (34) യാണ് കൊല്ലപ്പെട്ടത് . നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു കൊലപാതകം .
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു . മരിച്ചയാളുടെ പേരിൽ നിരവധി കേസുകളുണ്ട് . പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു . ബിനോയിയുടെ മൃതദേഹം ആലുവ ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .