കുവൈറ്റ് സിറ്റി : ഹ്രസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ മുസ്ലിം ലീഗ് നേതാവും മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റുമായ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ മാണിയൂർ അഹമ്മദ് മൗലവിക്കും കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സ്വീകരണം നല്കി. യോഗത്തിൽ കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് അദ്ധ്യക്ഷനായിരുന്നു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ കേന്ദ്ര പ്രസിഡന്റുമായ കെ.ടി.പി. അബ്ദുറഹിമാൻ സംസ്ഥാന ഭാരവാഹികളായ എൻ.കെ. ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, സിറാജ് എരഞ്ഞിക്കൽ, റസാഖ് അയ്യൂർ വിവിധ ജില്ലാ-മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ് സ്വാഗതവും ട്രഷറർ എം.ആർ.നാസർ നന്ദിയും പറഞ്ഞു.