കുവൈറ്റ് സിറ്റി : കാസർഗോഡ് എക്സ്പാറ്റ്സ് അസോസിയേഷന് – കെ ഇ എ കുവൈറ്റ്, കാസർഗോഡ് ഉത്സവ് 19 ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം ഇന്ത്യന്‍ എംബസ്സി സെക്കന്‍ഡ് സെക്രെട്ടറി അമിതാഭ് രഞ്ജന്‍ ഉല്‍ഘാടനം ചെയ്തു. കേന്ദ്ര പ്രസിഡന്റ് സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കൺവീനർ ഹനീഫ് പാലാഴി സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ എന്‍ജിനിയര്‍ അബൂബക്കര്‍, അബ്ബാസിയ പോലീസ് മേധാവി കേണല്‍ ഇബ്രാഹിം അല്‍ ദൈഇ , ഹംസ പയ്യന്നൂര്‍, മാത്യൂസ് വര്‍ഗ്ഗീസ്, അഫ്സല് ഖാന്, , സലാം കളനാട് അഷ്റഫ് തൃക്കരിപ്പൂര്ഹമീദ് മധൂര്‍, നളിനാക്ഷൻ ഒളവറ, ഖലീൽ അടൂർ, അഷ്റഫ് ആയൂർ, മുനവ്വർ മുഹമ്മദ്, ഹസ്സൻ സി എച്. എന്നിവർ സംസാരിച്ചു. രാമകൃഷ്ണന് കള്ളാര്‍ നന്ദി രേഖപ്പെടുത്തി. കാസർഗോഡ് ഉത്സവിന്റെ മുഖ്യാഥിതി യഹ്യ തളങ്കരക്കുള്ള മൊമെന്റോ കെ ഇ എ പ്രസിഡണ്ട് സത്താര്‍ കുന്നില്‍ ,ഇന്ത്യന്‍ എംബസ്സി സെക്കന്‍ഡ് സെക്രെട്ടറി അമിതാഭ് രഞ്ജന്‍, അപ്സര മഹമൂദ് എന്നിവർ ചേര്‍ന്ന് കൈമാറി. സലാം കളനാട് പൊന്നാട അണിയിച്ചു. രാജലക്ഷ്മി പരിപാടി നിയന്ത്രിച്ചു
ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ദുര്‍ഗ വിശ്വനാഥ്, റേഡിയോ ജോക്കി രശ്മി നായര്‍, സംഗീത സംവിധായകനും ഗായകനുമായ ഭാഗ്യരാജ്, പ്രശസ്ത കോമഡി താരം സുബി സുരേഷ് , കാസര്‍ഗോഡിന്റെ ഇശല്‍ ഗായകന് ഇസ്മയീല്‍ തളങ്കര എന്നിവരുടെ നേതൃത്വത്തിൽ സംഗീത സന്ധ്യയും,കോമഡി ഷോയും അരങ്ങേറി. ഭരതനാട്യം, പൂരക്കളി, തിരുവാതിരക്കളി, ഒപ്പന, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഫ്ളാഷ് മോബ് തുടങ്ങിയ കലാ പരിപാടികളും അവതരിപ്പിച്ചു.