India
ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം; ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം. പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കത്വ ജില്ലയിലെ ഹിരാനഗര്‍ സെക്ടറിലാണ് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് ആക്രമണം നടത്തിയത്. രാത്രി ഒന്‍പതരയോടെയായിരുന്നു ആക്രമണം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
ഞായറാഴ്ച രാവിലെയും പാകിസ്ഥാന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. പൂഞ്ച് ജില്ലയിലെ സഹാപുരിലാണ് പാക് സൈന്യം വെടിയുതിര്‍ത്തത്.
Loading...
കഴിഞ്ഞ ദിവസം പാക് സൈന്യം ജമ്മു കശ്മീരിലെ വീടുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..