കുവൈറ്റ് സിറ്റി – കുവൈറ്റ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന മുൻ വെൽഫയർ കൺവീനര്‍ ഷാജിക്കുട്ടി ഗീവര്‍ഗ്ഗീസിനു യാത്രയയപ്പ് നല്കി. അൽ ഹാനി കൺസ്ട്രക്ഷൻ കമ്പനി ഡ്രാഫ്റ്റ്സ്മാനായിരുന്ന അദ്ദേഹം കൊട്ടാരക്കര കലയപുരം സ്വദേശിയാണ്. യൂണിറ്റ് കൺവീനർ അഭിലാഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സലിം രാജ് , രാജീവ് സി.ആർ ,മനോജ് ജോർജ് ,തമ്പിലൂക്കോസ്, ജോസഫ് എം ടി, ജേക്കബ്ബ് തോമസ് ,ഷാജൂ എം.ജോസ് ,പ്രശോബ് ഫിലിപ്പ് എന്നിവർ സംസാരിച്ചു .ജോജി വി.അലക്സ് സ്വാഗതവും, വിപിൻ നന്ദിയും പറഞ്ഞു . ഷാജിക്കുട്ടി മറുപടി പ്രസംഗം നടത്തി .ഫോക്കസിന്റെ ഉപഹാരം സലിംരാജ് ,ജോസഫ് എം.ടി എന്നിവർ നൽകി