കുവൈറ്റ് സിറ്റി : കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ “കൊട്ടാരക്കരോത്സവം – 2020 കാരുണ്യ ഭവനം” പരിപാടിയുടെ ഫ്ലയര്‍ പ്രകാശനം ചെയ്തു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടത്തുന്ന മെഗാപ്രോഗ്രാമിന്റെ ഫ്ളെയർ, റാഫിൾ കൂപ്പൺ എന്നിവയുടെ പ്രകാശന കർമ്മം കോമഡി താരം സുബി സുരേഷ്, ഗായിക ദുർഗ വിശ്വനാഥ് എന്നിവര്‍ ചേർന്ന് അബ്ബാസിയ ഇന്റർ ഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നിർവ്വഹിച്ചു.
ചലച്ചിത്രതാരം രമേശ് പിഷാരടി മുഖ്യാതിഥിയായി എത്തുന്ന ഈ പരിപാടിയിൽ പിന്നണി ഗായിക ലേഖ അജയ്, ഗായകൻ സുധീഷ്, എന്നിവർ നയ്കുന്ന സംഗീത വിരുന്നും നടക്കും. ശിവ മുരളി, രഞ്ജിഷ് കല്ല്മാം, റബ്ബജിത്ത് രസിക നേതൃത്വത്തിലുള്ള കോമഡി ഷോയും അരങ്ങേറുമെന്ന് പ്രോഗ്രാം കൺവീനർ ഷംന അൽ അമീൻ അറിയിച്ചു. ജനറൽ സെക്രട്ടറി അലക്സാണ്ടർ മാത്യു അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രസിഡൻറ് രതീഷ് രവി, സെക്രട്ടറി ജിബി കെ ജോൺ വൈസ് പ്രസിഡൻറ് റെജിമോൻ ജോർജ് , ട്രഷർ സന്തോഷ് കളപ്പില, ജോയിൻ സെക്രട്ടറി അൽ അമീൻ എക്സിക്യൂട്ടീവ് അംഗങ്ങളായ അനീഷ്, അരുൺ, എന്നിവർ സംസാരിച്ചു.