കുവൈറ്റ് സിറ്റി : കുടുംബം മലയാളി കൂട്ടായ്മ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. ജാബ്രിയയിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് നടത്തിയ രക്തദാന ക്യാമ്പിൽ ഒട്ടേറെപ്പേര്‍ രക്തദാനം നടത്തി. പ്രസിഡന്റ് വിജയൻ ഇന്നാസ്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി പി. സുശീല ഉത്ഘാടനം നിർവ്വഹിച്ചു. ചാരിറ്റി സംഘടനയായ കുടുംബം മലയാളി കൂട്ടായ്മ കുവൈറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നവംബർ മാസത്തിൽ ക്രമീകരിച്ച പരിപാടിയാണ് നടത്തുന്നതെന്ന് രക്ഷാധികാരി സുധാ പ്രസാദ് അറിയിച്ചു. രക്തദാതാക്കൾക്ക് പ്രശംസാപത്രവും ഉപഹാരങ്ങളും നൽകി. പ്രോഗ്രാം കോഡിനേറ്റർ ജലീൽ കെ.കെ,ശ്യാംലാൽ ഗഫൂർ, ഇർഷാദ് ചിന്നു റോയ്, പ്രമോദ്, പ്രസീദ, നാസർ മക്കി, സന്തോഷ്, കൃഷ്ണൻകുട്ടി, ഇർഷു കുവൈറ്റ് തുടങ്ങിയവർ നേതൃത്വം നൽകി.