കൊച്ചി: ശബരിമലയില്‍ ആചാരലംഘനം നടത്താനായി തൃപ്തിദേശായിയും സംഘവും എത്തുമെന്ന് കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ സൂചന നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരോ പോലീസോ ഇതു സംബന്ധിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നു .
വളരെ കൃത്യമായ പദ്ധതിയോടെയാണ് തൃപ്തിയും സംഘവും ബിന്ദു അമ്മിണിയെയും സംഘത്തെയും കൂട്ടുപിടിച്ച് ശബരിമല ആചാരലംഘനത്തിനു തയ്യാറെടുപ്പുകള്‍ നടത്തിയതെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ബിന്ദു അമ്മിണി ഇന്ന് തൃപ്തിയുടെ സംഘത്തിനൊപ്പം നെടുമ്പാശേരിയില്‍ വച്ചു ചേര്‍ന്നതില്‍ നിന്ന് കൃത്യമായ ആസൂത്രണം വ്യക്തമാകുന്നു എന്നാണ് ഹിന്ദു സംഘടനകള്‍ പറയുന്നത്.
തൃപ്തി ദേശായിയും ഭൂമാതാബ്രിഗേഡിലെ നാലുപേരും ഇന്നു പുലര്‍ച്ചെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും തടഞ്ഞാല്‍ കാരണം എഴുതിനല്‍കേണ്ടിവരുമെന്നും ആണ് തൃപ്തി ദേശായിയുടെ വെല്ലുവിളി.
തൃപ്തിയും സംഘവും ഇപ്പോള്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലാണ് . കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ഹിന്ദു സംഘടനകളുടെ പ്രതിഷേധവും തുടരുകയാണ്.