തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് താന്‍ ശബരിമല സന്ദര്‍ശിക്കാനെത്തിയതെന്ന് വെളിപ്പെടുത്തി തൃപ്തി ദേശായി. കേരളത്തിലെത്തുന്ന കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെന്നും സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും തൃപ്തി ദേശായി വ്യക്തമാക്കി.
ഇതോടെ തൃപ്തി ദേശായി എപ്പോള്‍ എത്തുമെന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരം സംസ്ഥാന സര്‍ക്കാരിനു ലഭിച്ചിരുന്നു എന്നാണ് വ്യക്തമാകുന്നത്. ശബരിമലയില്‍ ആചാരലംഘനം നടത്താനായി തൃപ്തി ദേശായിയും സംഘവും എത്തുമെന്ന് കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. ഇതോടെ തൃപ്തി ദേശായിയുടെ വരവിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ദേവസ്വം മന്ത്രി കടകംപള്ളിയുടെ പ്രസ്താവനയും തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
രാവിലെ മുതല്‍ കേരളത്തില്‍ അരങ്ങേറിയ നാടകം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് തൃപ്തി ദേശായി തന്നെ നേരിട്ട് വ്യക്തമാക്കിയിരിക്കുകയാണ്. നേരത്തെ, നവംബര്‍ 20ന് ശേഷം തൃപ്തി ദേശായി ശബരിമലയിലെത്തുമെന്ന് ദേശീയ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.