എറണാകുളം: ആചാര ലംഘനത്തിനായി വീണ്ടും ശബരിമലയിലേക്ക് വരുമെന്ന് ബിന്ദു അമ്മിണി. ജനുവരി രണ്ടിന് ശബരിമലയില്‍ എത്താനാണ് തീരുമാനമെന്ന് ബിന്ദു അമ്മിണി മാദ്ധ്യമങ്ങളോട് പറഞ്ഞു. നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ശബരിമലയിലേക്ക് വരുന്നത്.
തനിക്കൊപ്പം ശബരിമലയില്‍ വരാന്‍ ആഗ്രഹിക്കുന്ന മറ്റ് സ്ത്രീകളും ഉണ്ടാകും. കഴിഞ്ഞ പ്രാവശ്യവും ജനുവരി രണ്ടിനാണ് ശബരിമലയില്‍ പ്രവേശിച്ചത്. കൃത്യം ഒരു വര്‍ഷം തികയുന്ന അന്ന് തന്നെ വീണ്ടും ശബരിമലയില്‍ പോകാനാണ് തീരുമാനമെന്നും ബിന്ദു അമ്മിണി പറഞ്ഞു.
എറണാകുളം കമ്മീഷണര്‍ ഓഫീസില്‍ നിന്ന് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.