ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ എന്‍ഫോഴ്സ്മെന്റ് കേസില്‍ പി ചിദംബരത്തിന്റെ ജുഡിഷ്യല്‍ കസ്റ്റഡി കാലാവധി ഡിസംബര്‍ 11 വരെ നീട്ടി. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ 14 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ചാണ് ഡല്‍ഹി പ്രത്യേക കോടതി കസ്റ്റഡി കാലാവധി നീട്ടിയത്.
അതേസമയം ചിദംബരം നല്കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ ഇന്ന് തുടങ്ങി. തെളിവുകളൊന്നും ഇല്ലാതെയാണ് 99 ദിവസമായി തടവില്‍ വെച്ചിരിക്കുന്നതെന്ന് ചിദംബരത്തിന് വേണ്ടി കപില്‍ സിബല്‍ വാദിച്ചു. കാര്‍ത്തിയുടെ പിതാവ് എന്നതുകൊണ്ടുമാത്രമാണ് ഈ കേസില്‍ ചിദംബരം പ്രതിയായതെന്നും കപില്‍ സിബല്‍ വാദിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം നാളെ കോടതി കേള്‍ക്കും.
സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുകളിലായി 99 ദിവസമായി ചിദംബരം തടവില്‍ കഴിയുകയാണ്.